Monday 29 April 2013

ഇന്നു ലോക നൃത്ത ദിനം..



ലാസ്യ-താണ്ഡവങ്ങളെ സമഞ്ജസമായ് സമന്വയിപ്പിച്ചു കൊണ്ടുള്ള അനേകം നൃത്ത രൂപങ്ങൾക്ക്‌ നമ്മുടെ സംസ്കാരം ജന്മം നല്കി. വനവാസികളുടെ വാദ്യ നൃത്തങ്ങൾ മുതൽ സങ്കീർണതകൾ നിറഞ്ഞ കൂടിയാട്ടം, കഥകളി,തെയ്യം  മുതലായ സകല നൃത്ത രൂപങ്ങളും ധാർമിക മൂല്യങ്ങളും, ആത്മീയ ഉന്നതയും ഒക്കെയായി ബന്ധപ്പെട്ടിരിക്കുന്നു. 

ദേവതാ സങ്കൽപ്പങ്ങളിൽ പോലും നൃത്തത്തിനു നാം പ്രാധാന്യം കല്പ്പിച്ചു, നടരാജനും, രാസലീലയും ചണ്ഡികാ നൃത്തവും ഒക്കെ ചില ഉദാഹരണങ്ങൾ മാത്രം, കലകൾ   ആത്മീയതയ്ക്കും മതത്തിനും എതിരല്ല എന്നും അവ സ്വയമേ ആത്മീയോന്നതിക്കുള്ള മാർഗങ്ങൾ ആണെന്നും പഠിപ്പിച്ച  ഒരു മഹാ സംസ്കൃതിക്ക് മുൻപിൽ സാദര പ്രണാമങ്ങൾ..

No comments:

Post a Comment